അമ്പലപ്പുഴ: കാല യവനികക്കുള്ളിൽ മറഞ്ഞവരുടെ ഓർമ്മക്കായി ചെടികൾ നട്ടുവളർത്തി സൗഹൃദ കൂട്ടായ്മ. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിലെ 39 പേരുടെ കൂട്ടായ്മയാണ് കപ്പക്കട ജംഗ്ഷൻ മുതൽ കിഴക്കോട്ട് പത്തിൽപ്പാലം വരെയുള്ള കനാൽക്കരയിൽ ഓർമ്മ മരങ്ങൾ നട്ടുവളർത്തുന്നത്. വാർഡിലെ 90 വീടുകളിൽ നിന്ന് വിട്ടു പിരിഞ്ഞവരുടെ ഓർമ്മക്കായി 200 ഓളം ചെടികളും. മരങ്ങളുമാണ് ചെടിച്ചട്ടികളിൽ നട്ടുപിടിപ്പിച്ച് നിരത്തിയിട്ടുള്ളത്. എച്ച് .സലാം എം. എൽ .എ ഓർമ്മ മരത്തിന് വളവും വെള്ളവും പകർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സാബു ആർ തയ്യിൽ അദ്ധ്യക്ഷനായി. അഡ്വ. ഷീബാ രാകേഷ്, സജിത സതീശൻ, ഗീതാ ബാബു, കെ. കവിത, പി. ആർ. രതീഷ് കുമാർ, സിമോദ് എന്നിവർ സംസാരിച്ചു. കെ. എം. രതീഷ് സ്വാഗതം പറഞ്ഞു.