s

മാവേലിക്കര : ഓണാട്ടുകര സാഹിതി സർഗവസന്തത്തിന്റെ ആഭിമുഖ്യത്തിൽ എ.ആർ.സ്മാരകത്തിൽ എസ്.ഗുപ്തൻ നായർ അനുസ്മരണം നടന്നു. ഡോ.എം.ജി. ശശിഭൂഷൺ, ഡോ.ടി.പി.ശങ്കരൻകുട്ടിനായർ എന്നിവർ ചേർന്നു ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സാഹിതി പ്രസിഡന്റ് ഡോ. മധു ഇറവങ്കര അദ്ധ്യക്ഷനായി. നല്ലമുട്ടം പ്രസാദ് എസ്.ഗുപ്തൻ നായർ അനുസ്മരണം നടത്തി. പ്ലസ്ടു വിദ്യാർഥിയായ ആനന്ദ്.എസ്. ഓലകെട്ടി വരച്ച എസ്.ഗുപ്തൻ നായരുടെ രേഖാചിത്രം ഡോ.മധു ഇറവങ്കര ഏറ്റുവാങ്ങി. ചാരുംമൂട് രാധാകൃഷ്ണന്റെ നോവലായ ബോംബെ എയർപോർട്ട് അഡ്വ ടി.എൻ.ദേവീ പ്രസാദ് പരിചയപ്പെടുത്തി.