വള്ളികുന്നം: കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തിയോടനുബദ്ധിച്ച് ക്ഷേത്രത്തിൽ നടന്ന പിറന്നാൾ സദ്യയുടെ ഭാഗമായി വള്ളികുന്നം മാതൃജ്യോതി അഭയ കേന്ദ്രത്തിലെ, 35 ഓളം അമ്മമാർക്ക് ഉപദേശക സമിതി എല്ലാ വിഭവങ്ങളുമായി സദ്യയൊരുക്കി. ഉപദേശക സമിതി പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ജി.അനിൽകുമാർ,മാതൃ സമിതി പ്രസിഡന്റ് ആനി പൊൻ, രാജേന്ദ്രൻ, മോനിക്, വിശ്വനാഥൻ, സന്തോഷ് ബാബുകൂട്ടൻ എന്നിവർ അഭയകേന്ദ്രത്തിലെത്തി അമ്മമാർക്കൊപ്പം കേക്ക് മുറിച്ചാണ് ആഘോഷത്തിന് തുടക്കമിട്ടത്. അമ്മമാർക്ക് ആവശ്യമായ സോപ്പ്, പൗഡർ, പേസ്റ്റ്, വെളിച്ചണ്ണ എന്നിവയും നൽകി.