ആലപ്പുഴ: സ്വവർഗാനുരാഗത്തിൽ നിന്ന് പിന്മാറിയതിന് പ്രതികാരമായി യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതി. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കട്ടപ്പന സ്വദേശിനിയായ 44കാരിക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. സാമൂഹികമാദ്ധ്യമം വഴിയാണ് ഇവർ പരിചയപ്പെട്ടത്. ഇരുവരും ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. മക്കളുള്ള പരാതിക്കാരി ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതോടെ കട്ടപ്പന സ്വദേശിയായ സ്ത്രീ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.