ആലപ്പുഴ: കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെയും ആലപ്പുഴ നോർത്ത് - സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും അഭിമുഖ്യത്തിൽ നഗരസഭ പടിക്കൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. നഗരസഭ ടൗൺഹാൾ നിർമാണത്തിനായി ഒമ്പതു ശതമാനം പലിശയിൽ 15 കോടി രൂപ വായ്പയെടുക്കാനുള്ള നഗരസഭാ ഭരണാധികാരികളുടെ നീക്കം പിൻവലിച്ച് സാമ്പത്തിക ബാധ്യത വരുത്താത്ത പദ്ധതി വിഭാവനം ചെയ്യണമെന്ന് ആവശ്യപ്പെട്ടും, പിൻവാതിൽ നിയമനങ്ങൾക്കെതിരെയും ശതാബ്ദി മന്ദിരം നിർമ്മാണം പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.എ.ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.റീഗോ രാജു, സൗത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി.മനോജ്കുമാർ, നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെ.എ.സാബു, പി.നാരായണൻകുട്ടി, വി.കെ.ബൈജു, ജി.മനോജ്കുമാർ, ടി.വി.രാജൻ, മോളി ജേക്കബ്,സഞ്ജീവ് ഭട്ട്, ബഷീർ കോയാപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.