ആലപ്പുഴ : ജലദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കേരള മാരിടൈം ബോർഡ് തയ്യാറാക്കിയ ബോധവത്ക്കരണ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. 20മിനിറ്റ് ദൈർഘ്യമുള്ള "ശുഭയാത്ര" എന്ന ഹ്രസ്വചലച്ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ ബോട്ടപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള മാരിടൈം ബോർഡ് ബോധവത്കരണവുമായി രംഗത്ത് വന്നത്. പോർട്ട് ഓഫീസർമാരായ ഹരി അച്യത വാര്യർ, കെ.അശ്വനി പ്രതാപ്, എബ്രഹാം വി.കുര്യാക്കോസ് ഉൾപ്പെടെയുള്ള ജീവനക്കാർ വേഷമിട്ടു. ശ്രീമോൻ മംഗലത്താണ് തിരക്കഥയും സംവിധാനവും നടത്തിയത്.