kc

ആലപ്പുഴ: തിരുവമ്പാടി എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ആശ്രിതനിയമനത്തിൽ സുപ്രധാനപ്പെട്ട വ്യവസ്ഥകൾ കൊണ്ടുവന്ന കെ.ചന്ദ്രദാസിനെ ചടങ്ങിൽ ആദരിച്ചു. കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് ലിയോതേർട്ടീന്ത് സി.ബി.എസ്.ഇ സ്‌കൂൾ പ്രിൻസിപ്പലും കരിയർ വിദഗ്ദ്ധയുമായ മേരി ജോസഫ് നയിച്ചു. പഠനധനസഹായവും സ്‌കോളർഷിപ്പും വിതരണം ചെയ്തു. അമ്പത് വർഷം ദാമ്പത്യം പൂർത്തികരിച്ചവരെയും 80 വയസുകഴിഞ്ഞവരെയും സിനിമാനടൻ രൺജിപണിക്കരും റിട്ട.പ്രൊഫ.ഡോ.എൻ.ആർ.ചിത്രയും ചേർന്ന് ആദരിച്ചു. കരയോഗം പ്രസിഡന്റ് ബി.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് രാജീവ് ആലുങ്കൽ, വാർഡ് കൗൺസിലർ ആർ.രമേശ്, കരയോഗം സെക്രട്ടറി രാജപ്പൻപിള്ള തുടങ്ങിയവർ സംസാരിച്ചു.