ആലപ്പുഴ : ഫോ മാറ്റിംഗ്സിന്റെ ആലപ്പുഴ ബീച്ചിലെ ഷോറൂമിന്റെ ഉദ്ഘാടനവും ഫ്രാൻസിലേക്ക് ആദ്യ ഷിപ്പ്മെന്റിന്റെ ഫ്ളാഗ് ഓഫും ഇന്ന് മന്ത്രി പി.രാജീവ് നിർവഹിക്കും. വൈകിട്ട് 5.30ന് നടക്കുേ സമ്മേളനത്തിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ എന്നിവർ മുഖ്യാഥിതികളായിരിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ബി.പി.ടി ചെയർമാൻ കെ.അജിത്കുമാർ, സെകിട്ടറി പി.സതീഷ് കുമാർ, കെ.എസ്.എസ്.സി ചെയർമാൻ ജി.വേണുഗോപാൽ, കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ, കയർ യന്ത്ര നിർമ്മാണ ഫാക്ടറി ചെയർമാൻ എം.എച്ച്.റഷീദ്, എ.കെ.ഗണേഷ്, പ്രഭ ശശികുമാർ എന്നിവർ സംസാരിച്ചു. ഫോമിൻ ചെയർമാൻ ആനി ജൂല തോമസ് സ്വാഗതവും കയർകോർപ്പറേഷൻ എം.ഡി ഡോ. പ്രതീഷ് ജി.പണിക്കർ നന്ദിയും പറയും.