കായംകുളം: 2020 - 2023 അദ്ധ്യായന വർഷം കായംകുളം എം.എസ്.എം കോളേജിൽ പഠിച്ചിരുന്ന ഫീസാനുകൂല്യം ലഭിച്ച ഒ.ബി.സി, കെ.പി.സി.ആർ,ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട യു.ജി/പി.ജി വിദ്യാർത്ഥികളുടെ യൂണിവേഴ്‌സിറ്റിയിലടച്ച , സ്പെഷ്യൽ ഫീസും ട്യൂഷൻ ഫീസും ഇ-ഗ്രാന്റ്സ് സെക്ഷനിൽ അനുവദിച്ച് വന്നിട്ടുണ്ട്. ഫീസടക്കുകയും പിന്നീട് ഇ-ഗ്രാന്റിന് അർഹരായവരുമായ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് തുക നാളെ മുതൽ കോളേജ് ഓഫീസിൽ നിന്ന് വിതരണം ചെയ്യും. വിദ്യാർത്ഥികൾ രസീതുകളും കോളേജ് തിരിച്ചറിയൽ കാർഡുമായി നേരിട്ട് എത്തി തുക കൈപ്പറ്റണം.