s

ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെ വിധവകൾക്ക് കഴിഞ്ഞ രണ്ട് മാസമായി മുടങ്ങിയ
പെൻഷൻ അനുവദിക്കുക, മത്സ്യതൊഴിലാളി മക്കൾക്ക് നൽകി വന്നിരുന്ന
വിദ്യാഭ്യാസ ഗ്രാന്റ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
സെപ്തംബർ 3ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ
സെക്രട്ടേറിയേറ്റിനു മുന്നിൽ ധർണ നടത്തും. 2001 മുതൽ നൽകി വന്നിരുന്ന
വിധവാപെൻഷൻ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചില
ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരിക്കുന്നതായി ഫെഡറേഷൻ സംസ്ഥാന
ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പറഞ്ഞു.