ആലപ്പുഴ : കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.എസ്.കെ ഓഫീസിനു മുന്നിൽ നടത്തിയ സമരം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം കെ.എസ്. ടി.എ ജില്ലാ സെക്രട്ടറി പി.ഡി. ജോഷി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.അമ്പിളിക്കല അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എ.കെ.ബീന സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ജെസിയമ്മ ആന്റണി , സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ഷൈമ എന്നിവർസംസാരിച്ചു. ജോയിന്റ് സെക്രട്ടറി എം.മായ നന്ദി പറഞ്ഞു.