ചേർത്തല:നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു.വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങളായ വീൽചെയർ,വോക്കർ, ശ്രവണസഹായി തുടങ്ങിയവയാണ് വിതരണം ചെയ്തത്.
വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായശോഭ ജോഷി,ജി.രഞ്ജിത്ത്,
കൗൺസിലർമാരായ ഡി.സൽജി,എം.കെ.പുഷ്പകുമാർ,ഷീജ സന്തോഷ്,കനകമ്മ മധു,ശ്രീജ മനോജ്,സീനാമോൾ ദിനകരൻ,ബാബുമുള്ളൻചിറ,പ്രമീള ദേവി,
എ.അജി,ബി. ഭാസി,ആശാ മുകേഷ്,മുൻസിപ്പൽ സെക്രട്ടറി ടി.കെ.സുജിത്,ഐ.സി.ഡി.എസ് സൂപ്പർവൈസർ ലക്ഷ്മി എന്നിവർ സംസാരിച്ചു.