ആലപ്പുഴ: മുല്ലയ്ക്കലിലെ ഗുരു ജൂവലറിയിലെ മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയാണ്.ചേർത്തല വരയെുള്ള ഭാഗങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. പ്രതികൾ വസ്ത്രം മാറിയതും സഞ്ചരിച്ച വാഹനം തിരിച്ചറിയാനാകാത്തതും അന്വേഷണത്തെ കുഴയ്ക്കുന്നുണ്ട്.
സ്ഥാപനത്തിൽ അടുത്തിടെ വന്നവരുടെ വിവരങ്ങളും മൊബൈൽ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഏഴ് കിലോ വെള്ളി ആഭരണങ്ങളും, ഗോൾഡ് മിൽറ്റ് ചെയ്ത ആറുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് മോഷണം പോയത്. മാസ്‌ക്ക്, കൈ ഉറ എന്നിവ ധരിച്ചതിനാൽ പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടില്ല. ഡിവൈ.എസ്.പി എം.ആർ.മധുബാബുവിന് കീഴിൽ നോർത്ത് ഇൻസ്‌പെക്ടർ എസ്.സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.