കുട്ടനാട് : കേരളാകോൺഗ്രസ് എടത്വാ മണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. കുട്ടനാട് സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബാബു സേവ്യർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി തോമസുകുട്ടി മാത്യു, ടെഡിസഖറിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയ്ൻ മാത്യു, രേഷ്മ ജോൺസൺ, പി .സി .ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു