photo

ചേർത്തല:കിടപ്പു രോഗികൾക്ക് വീടുകളിലെത്തി പരിചരണം നൽകുന്നതിനായി രാജീവ്ഗാന്ധി ഫൗണ്ടേഷൻ ആവഷ്‌കരിച്ച സ്പർശം പാലിയേറ്റീവ് കെയർ പദ്ധതിക്കു തുടക്കമായി.ചേർത്തല,അരൂർ നിയോജക മണ്ഡലത്തിലായി നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ പട്ടണക്കാട്,വയലാർ,കടക്കരപ്പള്ളി പഞ്ചായത്തുകളിലാണ് ആരംഭിച്ചത്.മുൻ എം.പി ഡോ.കെ.എസ്.മനോജിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് തുടക്കം.
ഓരോ രോഗികൾക്കും ആവശ്യമായ ഉപകരണങ്ങളും നൽകിയാണ് പരിചരണം.ഓരോ പഞ്ചായത്തിലും സന്നദ്ധരായ ഏഴു വാളണ്ടിയർമാരടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതെന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.എച്ച്.സലാം,സ്പർശം രക്ഷാധികാരികളായഡോ.കെ.എസ്.മനോജ്,അഡ്വ.വി.എൻ.അജയൻ,ടി.കെ.അനിലാൽ,സി.ആർ.സാനു,പി.എം.രാജേന്ദ്രബാബു.എ.കെ.ഷെരീഫ്,ജി.സോമകുമാർ,ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡോ.കെ.എസ്.മനോജിനൊപ്പം, ഡോ.പി.കെ.ഷബീബ്,ഡോ.എസ്.പി.ലിഖിൻ,ഡോ.ജോർജ്ജ് സ്രാമ്പിക്കൽ എന്നിവരും ആയുർവേദത്തിൽ ഡോ.ധന്യരവിയും ഹോമിയോയിൽ ഡോ.ആർ.പ്രകാശും സഹകരിക്കും.നഴ്സുമാരായ എം.സിമി,ഐശ്വര്യ എന്നിവർ നേതൃത്വം നൽകും.എല്ലാ ഞായറാഴ്ചകളിലുമാണ് പരിചരണം ലക്ഷ്യമിടുന്നത്.തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർക്കായുള്ള പരിശീലന പരിപാടി ചേർത്തല ലയൺസ് ഹാളിൽ ഡോ.കെ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു.ടി.എച്ച്.സലാം അദ്ധ്യക്ഷനായി.സി.കെ.ഷാജിമോഹൻ, എസ്.ശരത്, സി.ഡി.ശങ്കർ,കെ.സി.ആന്റണി,ടി.എസ്.രഘുവരൻ തുടങ്ങിയവർ പങ്കെടുത്തു.