ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പൽ തലത്തിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താനും, വികസന കാഴ്ചപ്പാടുകൾ തയ്യാറാക്കാനും പ്രത്യേക സമിതികൾക്ക് രൂപം നൽകി മുസ്ലിം ലീഗ്. സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, എം.എൽ.എമാർ എന്നിവർ അടങ്ങിയ മൂന്നംഗ സമിതിക്കാകും ഓരോ ജില്ലയുടെയും ചുമതല.
ആലപ്പുഴയിൽ ചേർന്ന ദക്ഷിണ മേഖല ലീഡേഴ്സ് മീറ്റിലാണ് തീരുമാനം . സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എം സലിം അദ്ധ്യക്ഷത വഹിച്ചു.
നീരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ സെപ്തംബർ ഒന്ന് മുതൽ 15വരെ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളിലും യോഗങ്ങൾ ചേരും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ മുഴുവൻ ആളുകളെയും മാതൃകപരമായി ശിക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.