ആലപ്പുഴ: ജില്ലയിൽ 92 ശതമാനം റേഷൻ കടകളിലും വാതിൽപ്പടി വിതരണം പൂർത്തിയായിട്ടുണ്ടെന്നും വാതിൽപ്പടി വിതരണ കരാറുകാരുടെ പണിമുടക്ക് മൂലമാണ് കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ റേഷൻ വിതരണത്തിന് കാലതാമസം നേരിട്ടതെന്നും ജില്ല സപ്ലൈ ഓഫീസ് അറിയിച്ചു. വിതരണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് നോഡൽ ഏജൻസിയായ സപ്ലൈകോക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.