ഹരിപ്പാട്: കവറാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ മൂന്നാമത് ശിവപുരാണ മഹായജ്ഞം ഇന്ന് മുതൽ സെപ്തംബർ 8 വരെ നടക്കും.ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് പഞ്ചാക്ഷരീമന്ത്രജപം, രാവിലെ 7.45ന് വിഗ്രഹഘോഷയാത്ര, രാത്രി 7ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ .വാസവൻ ഉദ്ഘാടനം ചെയ്യും. രമേശ്‌ ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ചെങ്ങന്നൂർ ശ്രീനാരായണ വിശ്വധർമ്മമഠം മഠാധിപതി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ദേവസ്വം പ്രസിഡന്റ്‌ ഡി.രാജൻ അദ്ധ്യക്ഷനാകും. രാത്രി 8ന് ശിവപുരാണ മാഹാത്മ്യ പ്രഭാഷണം, 8.40ന് കുത്തിയോട്ടം, 29ന് രാവിലെ 7.30ന് ഭദ്രദീപ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനരര് നിർവ്വഹിക്കും. 10ന് മൃത്യുഞ്ജയഹോമം, 1ന് ഡാൻസ്, 4ന് രുദ്രാവതാരം, 30ന് രാവിലെ 10ന് യാമാഭിഷേകം, 31ന് രാവിലെ 9.30ന് പാർവ്വതിജനനം, 10ന് യാമാഭിഷേകം, സെപ്തംബർ 1ന് 10ന് ശിവപാർവ്വതി വിവാഹം, വൈകിട്ട് 4ന് സൗഭാഗ്യ പാർവ്വതി സർവൈശ്വര്യ പൂജ, 2ന് രാവിലെ 11ന് നവഗ്രഹപൂജ, വൈകിട്ട് 6ന് കാവടി പൂജ, 6.40ന് കുമാരപൂജ, 3ന് രാവിലെ 10.30ന് അർദ്ധനാരീശ്വര അവതാരപൂജ, 11ന് ആയൂർസൂക്ത ഹോമം, 5.30ന് ശിവാഗ്നിജ്വലനം, 4ന് രാവിലെ 10.30ന് കിരാതേശ്വര അവതാര പൂജ, 11ന് നന്ദികേശ പൂജ, 4ന് വയോജന പൂജ, 5ന് രാവിലെ 10.30ന് പഞ്ചാക്ഷരി ഹോമം, 5.30ന് ദക്ഷിണാമൂർത്തി പൂജ, ഗുരുപൂജ, 6ന് രാവിലെ 10.30ന് മഹാമൃത്യുഞ്ജയ ഹവനം, 5.30ന് ശിവാഗ്നിജ്വലനം, 7ന് വിനായക ചതുരുത്ഥി ദിനത്തിൽ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10.30ന് നവധാന്യ പൊങ്കാല, നവഗ്രഹപൂജ, 11ന് അഭിഷേകം, 8ന് രാവിലെ 10ന് ഭസ്മാഭിഷേകം, 3.30ന് അവഭ്രിഥസ്നാന ഘോഷയാത്ര. പാതിരംകുളങ്ങര ദേവീക്ഷേത്രത്തിലേക്ക് പാർത്ഥിവ ശിവലിംഗം നിമഞ്ജനം ചെയ്യും. 5ന് ക്ഷോഷയാത്ര തിരികെ എഴുന്നള്ളും. 6ന് യജ്ഞസമർപ്പണം. എല്ലാദിവസവും രാവിലെ 7ന് അന്നദാനം, 7.15 മുതൽ ശിവപുരാണപാരായണം, ഉച്ചയ്ക്ക് 12.45ന് സമൂഹസദ്യ, 6.30ന് ക്ഷേത്ര ദീപാരാധന എന്നിവ നടക്കും.