ബുധനൂർ: പാണ്ടനാട് ബുധനൂർ റോഡിൽ ബുധനൂർ മുതൽ പെരിങ്ങലിപ്പുറം വരെയുള്ള ഭാഗത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു ആഴ്ചത്തേക്ക് വാഹനഗതാഗതം നിരോധിച്ചു. നിർമ്മാണ പ്രവൃത്തനങ്ങളിലെ സുരക്ഷാ കൃത്യമായി പാലിക്കേണ്ടതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുബന്ധ പാതകളിൽ കൂടി യാത്ര ചെയ്യേണ്ടതാണെന്ന് പൊതുമരാമത്തു വകുപ്പ് നിരത്തു ഭാഗം മാന്നാർ അസി.എൻജിനിയർ അറിയിച്ചു.