കുട്ടനാട് : യാത്രാക്ലേശം രൂക്ഷമായ വീയപുരം - എടത്വാ, കുമരങ്കരി - മുളയ്ക്കാംതുരുത്തി റോഡിന്റെ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു പറഞ്ഞു. വിശദമായ പദ്ധതി രേഖ ജർമ്മൻ സാമ്പത്തിക സഹായ സമിതിയുടെ പരിഗണനയിലാണ്. അവിടെ നിന്നും അംഗീകാരം കിട്ടുന്ന മുറയ്ക്ക് റീ ബിൽഡ് കേരള മുഖാന്തിരം

ടെൻഡർ പൂർത്തീകരിക്കുമെന്നും

അദ്ദേഹം പറഞ്ഞു. റോഡ് പുനരുദ്ധാരണ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വി.വേണു . സമിതി കോർഡിനേറ്റർ എസ്.മണിലാൽപണിക്കർ, കൺവീനർ കെ.ഗോപി, ട്രഷറർ കെ.ഗോപകുമാർ, എക്സിക്യുട്ടിവ് അംഗംശശികുമാർ നല്ലറയ്ക്കൽ എന്നിവർ നേതൃത്വം നൽകി