ആലപ്പുുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ കൊതുകു നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഗപ്പി മത്സ്യ ഹാച്ചറി ആരംഭിച്ചു. ഹരിത ആശുപത്രി എന്ന സങ്കൽപ്പത്തിന്റെ ഭാഗമായി കൃഷിവകുപ്പുമായി ചേർന്ന് പച്ചക്കറിത്തോട്ടവും ആരംഭിച്ചു. പദ്ധതികളുടെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ എ.എസ്.കവിത, ജില്ലാ എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ.കോശി.സി.പണിക്കർ, സൂപ്രണ്ട് ഡോ.ആർ.സന്ധ്യ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.വേണുഗോപാൽ ,ആർ.എം.ഒ. ഡോ. ആ. എം., അസി.ഡയറക്ടർ ഒഫ് അഗ്രികൾച്ചർ സമീറ, കൃഷി ഓഫീസർ സീതാരാമൻ, ഫീൽഡ് അസിസ്റ്റന്റ് പ്രസീത, ലേസെക്രട്ടറി ടി.സാബു , നഴ്‌സിംഗ് സൂപ്രണ്ട് ദീപാറാണി, ജെ.എച്ച്.ഐ ടി.എസ്.പീറ്റർ , പി.ആർ.ഒ ബെന്നി അലോഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.