ghj

ഹരിപ്പാട് : സൗഹാർദ്ദോദയം വാർഷിക സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.റോവിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അഡ്വ ബി.ബാബു പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ജോൺ തോമസ്, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലകരാജ്, കേന്ദ്ര ഗവ.അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ.കെ.ശ്രീകുമാർ, എ.കെ.രാജൻ, കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സുസി,തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽ. യമുന, എസ്. സുരേഷ് കുമാർ, കുമാരപുരം ഗ്രാമപഞ്ചായത്ത് മെമ്പർ വി.പ്രസന്ന, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ജെ .മായ,പല്ലന കുമാരനാശൻ ജലോത്സവ സമിതി പ്രസിഡന്റ് യു .ദിലീപ് എന്നിവർ സംസാരിച്ചു. സൗഹാർദോദയം സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതവും ഡി .ബിജു നന്ദിയും പറഞ്ഞു. ആതുരസേവനം ആയുർവേദത്തിലൂടെ ജീവിതവൃതമാക്കിയ ഡോ. എസ്. പ്രസന്നനെയും ജലോത്സവങ്ങളുടെ കമന്ററി രംഗത്തെ മികവിന് ഡി.സജിയെയും സമ്മേളനത്തിൽ ആദരിച്ചു. വാർഷികത്തിന്റെ ഭാഗമായി നടന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഡോ.കെ.ബി.ദീപ്തി ഉദ്ഘാടനം ചെയ്തു. ഡോ. ബിനോയ് ആർ.നായർ ക്യാമ്പിന് നേതൃത്വം നൽകി. കവിയരങ്ങ് യുവകവി കാശിനാഥൻ ഉദ്ഘാടനം ചെയ്തു. സെൽവറാണി വേണു അദ്ധ്യക്ഷയായി.