കുട്ടനാട് : സി.പി.ഐ കുട്ടനാട് മണ്ഡലം കമ്മിറ്റി കുട്ടനാട് തെക്ക് , കുട്ടനാട് വടക്ക് എന്നിങ്ങനെ വിഭജിച്ചു. ഇതുമായി ബന്ധപ്പെട്ട് രാമങ്കരി സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ ചേർന്ന പ്രവർത്തക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു . ആർ. രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി.. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് , പി. വി സത്യനേശൻ , എസ്. സോളമൻ , ടി.ടി.ജിസ്മോൻ, ആർ.സുരേഷ്, കെ.കാർത്തികേയൻ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടനാട് വടക്ക് കമ്മറ്റിയുടെ സെക്രട്ടറി , അസി.സെക്രട്ടറിമാരായി ആർ.രാജേന്ദ്രകുമാർ ,എം,സന്തോഷ് കുമാർ എന്നിവരെയും കുട്ടനാട് തെക്ക് കമ്മറ്റിയുടെ സെക്രട്ടറി, അസി.സെക്രട്ടറിമാരായി ടി.ഡി.സുശീലൻ, ബി.ലാലി എന്നിവരെയും നിയമിച്ചു.