photo

ചാരുംമൂട് : പൂർവ വിദ്യാർത്ഥികളുടെ ഒത്തുചേരലിനിടെ കൂട്ടുകാരന്റെ വിവാഹം പുനരാവിഷ്കരിച്ച് സഹപാഠികൾ. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ 1986 എസ്.എസ്.എൽ.സി ബാച്ചിന്റെ സംഗമത്തിനെടയാണ് ,കൗതുകരമായ കാഴ്ചയ്ക്ക് വേദിയൊരുങ്ങിയത്. വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി കൂട്ടായമയുടെ സംഭാവനയായ ഒരു ലക്ഷം രൂപ എം.എസ്. അരുൺ കുമാർ എം.എൽ.എയ്ക്ക് കൈമാറി. കൂട്ടായ്മയിലെ സജീവ സാന്നിദ്ധ്യവും സൈനികനുമായ ചാരുംമൂട് സ്വദേശി ജേക്കബിന്റെയും ഭാര്യ സുമയുടെയും വിവാഹവാർഷികം കഴിഞ്ഞ ദിവസമായിരുന്നു. ഇത് ആഘോഷമാക്കുന്നതിന്റെ ഭാഗമായി വിവാഹത്തിന്റെ പുനരാവിഷ്കാരത്തിലേക്ക് വഴിമാറി. മനസമ്മതം ചോദിച്ചും പരസ്പരം മാല ചാർത്തിയും ഇവർ ഒരിക്കൽ കൂടി 'മണവാളനും മണവാട്ടിയു'മായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഇവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ഷാജഹാൻ കെൻസ, അഡ്വ.എം.എസ്. സലാമത്ത്,ശാരി, ജേക്കബ്, സമദ്, അനിയൻ കുഞ്ഞ്, അഡ്വ. ഇബ്രാഹിംകുട്ടി തുടങ്ങിയവർ ഒത്തു ചേരലിന് നേതൃത്വം നൽകി.