ഹരിപ്പാട് : കേരള കർഷകസംഘം ചിങ്ങോലി മേഖലാ കൺവെൻഷൻ കർഷക സംഘം ഏരിയാ സെക്രട്ടറി ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ്. ശശാങ്കൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഒ.എം.സാലി, ഏരിയാ കമ്മിറ്റി അംഗങ്ങളായ പ്രൊഫ.കെ. പി .പ്രസാദ്, കെ. ശ്രീകുമാർ, കെ.എൻ.നിബു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. ശശാങ്കൻ (പ്രസിഡന്റ്), കെ. എൻ .നിബു (സെക്രട്ടറി), പത്മനാഭൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.