അമ്പലപ്പുഴ : കരിമണൽ ഖനനത്തിനെതിരെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തി. ആഗസ്റ്റ് 31ന് തോട്ടപ്പള്ളിയിൽ കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഖനന ബന്ധന സമരത്തിന്റെ പ്രചരണാർത്ഥമാണ് അമ്പലപ്പുഴയുടെ തീരദേശത്ത് പ്രതിഷേധജാഥ നടത്തിയത്. എം. റെഫീഖ്, ആർ.അർജ്ജുനൻ, എൻ.ഷിനോയ്, യു.എം .കബീർ, ആർ.സജിമോൻ, എസ്.സുവർണൻ, എൻ.വിജയൻ,ജി ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.