ഹരിപ്പാട്: സി.പി.എം ആറാട്ടുപുഴ പഞ്ചായത്ത് മൂന്നാം വാർഡ് ജനകീയസംഗമം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ്.താഹ ഉദ്ഘാടനം ചെയ്തു. സിപിഎം വെട്ടത്തുകടവ് ബ്രാഞ്ച് സെക്രട്ടറി എൻ.വിജയൻ അദ്ധ്യക്ഷനായി. സി.പി.എം ആറാട്ടുപുഴ കിഴക്ക് എൽ.സി.സെക്രട്ടറി എ.എ.റഹ്മാൻ, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം കെ. കരുണാകരൻ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ. രാജേഷ്, സി.പൊന്നൻ കടവിൽ, കെ.ആർ.ഉമേഷ് എന്നിവർ സംസാരിച്ചു.