ചെന്നിത്തല: ഇമ്പമൺ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 28,29,30 തീയതികളിൽ നടക്കുന്ന ക്ഷേത്രനവീകരണത്തിന്റെ ഭാഗമായി, 30 ന് 8.30 നും 9.15നും ഇടയിൽ ക്ഷേത്രതന്ത്രി കണ്ഠരരു രാജീവരുടെ മുഖ്യ കാർമികത്വത്തിൽ അഷ്ടബന്ധകലശം നടക്കും. ക്ഷേത്രവാസ്തു ചെറുവള്ളി നാരായണൻ നമ്പൂതിരിയുടേയും എ.കെ.മോഹനൻപിള്ളയുടേയും നിർദ്ദേശാനുസരണം ക്ഷേത്രശിൽപി ഒരിപ്രം കിഴക്കേകാട്ടൂർ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് നവീകരണമെന്ന് ഭാരവാഹികൾ അറിയിച്ചു.