ചേർത്തല: മൂന്നുവർഷം മുമ്പ് റോഡരികിൽ നിന്ന് കിട്ടിയ വെടിയുണ്ട സൂക്ഷിച്ചതിന് കേസ്. കഞ്ഞിക്കുഴി പഞ്ചായത്ത് 13ാം വാർഡ് വനസ്വർഗത്തുവെളി സന്തോഷിനെതിരെയാണ് മാരാരിക്കുളം പൊലീസ് കേസ്സെടുത്തത്. വനസ്വർഗം ചേന്നംവെളി റോഡിൽ നിന്നാണ് വെടിയുണ്ട കിട്ടിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന വെടിയുണ്ട കഴിഞ്ഞ ദിവസം സന്തോഷിന്റെ മകൻ സ്കൂളിൽ കൊണ്ടുപോയി

കൂട്ടുകാരെ കാണിച്ചിരുന്നു. കൂട്ടുകാരിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനായ പിതാവി

നെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് സന്തോഷ് സ്റ്റേഷനിലെത്തി വെടിയുണ്ട കൈമാറി. 3 നോട്ട് 3 വെടിയുണ്ടായാണെന്നും സൈനികരും പൊലീസും മാത്രമാണ് ഇത് ഉപയോഗിക്കുന്നതെന്നും പിന്നീട് കണ്ടെത്തി. 8സെന്റീമീറ്റർ നീളമുള്ള വെടിയുണ്ട പ്രയോഗിച്ചാൽ മരണം വരെ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പരിശോധനയിൽ ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയതായും വിവരമുണ്ട്. മാരാരിക്കുളം അന്വേഷണം ആരംഭിച്ചു.