local

കൃഷ്ണപുരം: ദേശത്തിനകത്ത് ഒന്നാം വാർഡിൽ കോൺഗ്രസ് പ്രവർത്തകനായ അജയനെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശത്തിനകം ആദിക്കാട്ട് മുക്കിൽ നടന്ന പ്രതിഷേധയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എൻ.രവി ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി ,മനോജ്, ബിജു ,നാസറുള്ള മുത്തിന് താഴെ, രഘുനാഥൻ, റെജികുമാർ, വിജയകുമാർ,ബിജു,രാജു,മനു തുടങ്ങിയവർ സംസാരിച്ചു