ഹരിപ്പാട്: റോഡിനു കുറുകെ ചാടിയ നായയെ തട്ടി സ്‌കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. മുതുകുളം മൂന്നാം വാർഡ് ഹുസ്‌ന മൻസിൽ ഹസീനക്കും (37), മകൾ ഹുസ്‌നയ്ക്കുമാണ്(14) പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാവിലെ ഏഴോടെ മുതുകുളം സ്റ്റാർ ജംഗ്ഷന് വടക്കുഭാഗത്തു വച്ചായിരുന്നു അപകടം. ഇരുവരേയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.