ആലപ്പുഴ : തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയന്റെ (എ.ഐ.ടി.യു.സി) വാർഷിക സമ്മേളനം ഇന്നും നാളെയുംആലപ്പുഴ സുഗതൻ സ്മാരകത്തിൽ (കാനം രാജേന്ദ്രൻ നഗർ) നടക്കുമെന്ന് ,യൂണിയൻ ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 5.30ന് പുഷ്പാർച്ചനക്ക് ശേഷം യൂണിയൻ വൈസ് പ്രസിഡന്റ് പി.ജ്യോതിസ് പതാക ഉയർത്തും. നാളെ രാവിലെ 10ന് നടക്കുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിക്കും. കാനം രാജേന്ദ്രൻ അനുസ്മരണ പുരസ്‌ക്കാരം സി.പി.ഐ സംസ്ഥാന നേതാവ് പന്നിയൻ രവീന്ദ്രൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നൽകും. എ.ഐ.ടി.യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പുന്നപ്ര വയലാർ സമര സേനാനികളെ ആദരിക്കും. കയർത്തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ മന്ത്രി പി.പ്രസാദ് സമ്മേളനത്തിൽ ആദരിക്കും. തുടർന്ന് ഭാരവാഹി തിരഞ്ഞെടുപ്പും പ്രമേയഅവതരണവും നടക്കുമെന്ന് പി.വി.സത്യനേശൻ അറിയിച്ചു.