localll

ആലപ്പുഴ : പൊലീസ് പ്രവർത്തനങ്ങളുടെ മികവ് ഉയർത്തുന്നതിനും അതിലൂടെ ആധുനിക സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും വേണ്ടി കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക്, പവർബാങ്ക് നൽകുന്നതിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പൊലീസ് മേധാവി എം. പി. മോഹനചന്ദ്രൻ അഡിഷണൽ എസ്. പി എസ്. അമ്മിണിക്കുട്ടന് നൽകിക്കൊണ്ട് നിർവഹിച്ചു. ജില്ലയിലെ 2000 ത്തിൽ അധികം പൊലീസ്‌ ഉദ്യോഗസ്ഥർക്കാണ് പവർ ബാങ്ക് നൽകിയത്. ആലപ്പുഴ ഡിവൈ.എസ്.പി എം. ആർ.മധുബാബു ,കെ.ഒ.പി.എ ജില്ലാ പ്രസിഡന്റ്‌ കെ. പി.ധനീഷ് , കെ. പി. എച്ച് സി. എസ്. ഡയറക്ടർ ബോർഡ്‌ മെമ്പർ എ. എസ്. ഫിലിപ്പ് , കെ. പി. എ ജില്ലാ സെക്രട്ടറി എസ്. സന്തോഷ്‌,കെ.പി.എ ജില്ലാ പ്രസിഡന്റ്‌ ഹാഷിർ. എൻ, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതി അംഗം ബിജു. സി. ആർ, കെ. പി. ഒ. എ ജോയിന്റ് സെക്രട്ടറി നിയാസുദ്ധീൻ, കെ. പി. ഒ. എ ട്രഷറർ ജോൺ. ടി. എൽ, ആലപ്പുഴ പൊലീസ് സൊസൈറ്റി പ്രസിഡന്റ്‌ മനോജ്‌. എം, കെ. പി. .എ ജോയിന്റ് സെക്രട്ടറി ആർ. റെജികുമാർ, വൈസ് പ്രസിഡന്റ്‌ കെ. പി.വിനു,​ട്രഷറർ ആന്റണി രതീഷ് എന്നിവർ സംസാരിച്ചു.