അമ്പലപ്പുഴ : കേരള വനിതാ കമ്മിഷൻ പുന്നപ്രയിൽ സംഘടിപ്പിച്ച ദ്വിദിന തീരദേശ ക്യാമ്പ് സമാപിച്ചു. രണ്ടാംദിനത്തിൽ നടന്ന സെമിനാർ വനിതാ കമ്മിഷനംഗം വി.ആർ. മഹിളാമിണി ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി. വനിതാ കമ്മിഷൻ പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, വാർഡ് മെമ്പർമാരായ റാണി ഹരിദാസ്, ഷക്കീല, ഹണി തുടങ്ങിയവർ സംസാരിച്ചു. തുടർന്നു നടന്ന ചർച്ചയിൽ മുഹമ്മ ഫിഷറീസ് ഓഫീസർ ബിനോയ്, ആലപ്പുഴ ഒ.എസ്.സി ലീഗൽ കൗൺസിലർ അഡ്വ.ജീസ് ജോസഫ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.