1 ഇതെന്റെ ടീച്ചർ...
നൃത്ത അധ്യാപിക അമൃതം ഗോപിനാഥിന്റെ ജീവചരിത്രമായ അമൃതംഗമയ എന്ന പുസ്തകപ്രകാശനത്തിൽ ശിഷ്യരിലൊരാൾ വരച്ച അമൃതം ഗോപിനാഥിന്റെ ചിത്രം കൗതുകത്തോടെ നോക്കുന്ന മന്ത്രി വീണ ജോർജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, അമൃതം ഗോപിനാഥിന്റെ മകൾ സന്ധ്യ രമേശ് തുടങ്ങിയവർ സമീപം.
2 സ്നേഹ ചുമ്പനം...
ജീവചരിത്രമായ അമൃതംഗമയ എന്ന പുസ്തകപ്രകാശനത്തിൽ പങ്കെടുക്കുവാനെത്തിയ മന്ത്രി വീണ ജോർജ്ജ് നൃത്ത അധ്യാപികയും തന്റെകൂടി ഗുരുവുമായ അമൃതം ഗോപിനാഥിന്റെ കൈയ്യിൽ ചുംബിച്ചപ്പോൾ.മകൾ സന്ധ്യ രമേശ് സമീപം.
നൃത്ത അധ്യാപിക അമൃതം ഗോപിനാഥിന്റെ ജീവചരിത്രമായ അമൃതംഗമയ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വീണ ജോർജ്ജ് അദ്ധ്യാപിക ജയശ്രീ സൗഭാകത്തിന് പുസ്തകം നൽകി നിർഹിക്കുന്നു.