ആലപ്പുഴ : അടുത്ത വിളവെടുപ്പിന്റെ കാലഘട്ടം ആയിട്ടും കഴിഞ്ഞ കൃഷിയിൽ സംഭരിച്ച നെല്ലിന്റെ വില എത്രയും വേഗം കൊടുത്തു തീർക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് എം.മാത്തുണ്ണി, റോയി ഊരാംവേലി, തോമസ് കുറ്റിശ്ശേരി, സിറിയിക് കാവിൽ, വർഗീസ് എബ്രഹാം, ബേബി പാറക്കാടൻ, അഡ്വ. കെ.ജി.സുരേഷ്, ജോസ് കാവനാട്, തോമസ് കുട്ടി മാത്യു,, സി.ടി.തോമസ്, ജേക്കബ് ചാക്കോ നന്നാട്ടുമാലി അഡ്വ. ജോസഫ് മാത്യു എന്നിവർ സംസാരിച്ചു .