ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്നത്തിനായി ആലപ്പി റിപ്പിൾസ് ടീം തിരുവന്തപുരത്തേക്ക് പുറപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി തൃശൂർ ആത്രേയ ക്രിക്കറ്റ് അക്കാദമിയിൽ കോച്ച് പ്രശാന്ത് പരമേശ്വരന്റെ നേതൃത്വത്തിലുള്ള പരിശീലനം പൂർത്തീകരിച്ചാണ് ടീം ലീഗ് മത്സരങ്ങൾ നടക്കുന്ന തിരുവന്തപുരത്തേക്ക് തിരിച്ചത്. സെപ്തംബർ 2ന് തുടങ്ങുന്ന ടൂർണമെന്റിനു വേണ്ടിയുള്ള പരിശീലനം അവിടെ തുടരും.ലീഗിലെ ഉദ്ഘാടന മത്സരം ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ്. ഉച്ചക്ക് 2.30ക്ക് നടക്കുന്ന ഈ മത്സരത്തിനു ശേഷമാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം.