അമ്പലപ്പുഴ: 19വർഷമായി പുന്നപ്ര ശാന്തിഭവനിൽ അന്തേവാസിയായിരുന്നയാൾ മരിച്ചു. അന്യസംസ്ഥാനക്കാരനായ സോമൻ (62) ആണ് മരിച്ചത്. വാർദ്ധക്യകാരണങ്ങാലുള്ള അസുഖം മൂലം ചികിത്സയിലായിരുന്നു. 2005 ൽ കളർകോട് എസ്.ഡി കോളേജിന് സമീപമുള്ള വിശ്രമകേന്ദ്രത്തിൽ അവശനായി കിടന്ന സോമനെ ബ്രദർ മാത്യു ആൽബിനും, ജീവനക്കാരും ചേർന്ന് ശാന്തി ഭവനിൽ എത്തിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു.ഫോൺ: 0477-2287322. 9447403035