കായംകുളം: കായംകുളം ബ്ലോക്ക് കമ്മിറ്റി മഹാത്മ അയ്യങ്കാളിയുടെ 161-ാംമത് ജയന്തി സമ്മേളനം നടത്തി. സമ്മേളനം കെ.പി.സി.സി സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്തു. കായംകുളം ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിധു രാഘവൻ അനുസ്മരണം പ്രഭാഷണം നടത്തി. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ, പഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ, വൈസ് പ്രസിഡന്റ് ശ്രീലത ശശി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീഹരി, കൂട്ടിരത്തു തണ്ടളത്ത് മുരളി നവാസ്, വലിയവീട്ടിൽ നദീർ, ശിവദാസൻ പിള്ള, ശശി തിരുവാതിര തുടങ്ങിയവർ സംസാരിച്ചു.