ആലപ്പുഴ: കഴിഞ്ഞ എട്ടു വർഷമായി എൽ.ഡി.പഫ് സർക്കാർ മദ്യനയം പ്രഖ്യാപിക്കാതെ ഒളിച്ചുകളി നടത്തുകയാണെന്ന് കേരള പ്രദേശ് മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു .കളക്ടറേറ്റ് പടിക്കൽ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ പതിനാലാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി പാറക്കാടൻ. ബി .ആർ. കൈമൾ കരുമാടി അധ്യക്ഷത വഹിച്ചു. ഉമ്മൻ ജെ.മേടാരം , മിനിമോൾ പുന്നപ്ര , ഹാജിറാ ബീവി , ലതാ കൈമൾ , ഉമ്മച്ചൻ ചക്കുപുരക്കൽ എന്നിവർ പ്രസംഗിച്ചു.