ambala

അമ്പലപ്പുഴ : കപ്പലിൽ കാണാതായ വിഷ്ണുവിന്റെ പിതാവ് ബാബു തിരുമലയെ കാണാൻ, വയനാട് ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളിലെ എച്ച്.എം ഉണ്ണികൃഷ്ണൻ എത്തി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി തന്റെ ഒരു മാസത്തെ പെൻഷൻ തുക ബാബു തിരുമല ഉണ്ണിക്കൃഷ്ണനെ ഏൽപ്പിച്ചു. മകനെപ്പറ്റി അന്വേഷിക്കണമെന്ന് പരാതി നൽകിയിട്ടും അധികൃതർ ആരും തിരിഞ്ഞു നോക്കിയില്ലെന്നും, മുഖ്യമന്ത്രിയുടെ ഓഫീസോ, പ്രതിപക്ഷ നേതാവോ പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും ബാബു തിരുമല പറഞ്ഞു. നീതിക്കായി ഹൈക്കോടതിയെ സമീപിച്ച് കാത്തിരിക്കുകയാണ് കുടുംബം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടാതിരുന്നതിനെ തുടർന്നാണ് കുടുംബം കോടതിയെ സമീപിച്ചത്.