ചേർത്തല:വിവിധ സംഘടകളുടെയും കെ.പി.എം.സ് വിഭാഗങ്ങളുടെയും നേതൃത്വത്തിൽ അയ്യങ്കാളി ജന്മദിനാഘോഷം നടത്തി.വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ ഘോഷയാത്രയടക്കമുള്ള ആഘോഷങ്ങൾ ഒഴിവാക്കിയായിരുന്നു ജന്മദിനാചരണം.കെ.പി.എം.എസ് ചേർത്തല യൂണിയൻ നടത്തിയ ജന്മദിന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൻ.ടി.ഭദ്രൻഅദ്ധ്യക്ഷനായി.എസ്.ചന്ദ്രൻ,പി.കെ.ബിജു,പി.പ്രദീപ്കുമാർ,കെ.അശോകൻ,പി.എസ്.സ്വരാജ്,പി.കെ.ഉണ്ണികൃഷ്ണൻ,ബി.അനിൽകുമാർ,വിശാലപുരുഷോത്തമൻ,സിന്ധുഅശോകൻ,എ.കെ.സുരേഷ്,കെ.എ.രവി,എം.പി.കുഞ്ഞുമോൻ,കെ.വി.അജയൻ എന്നിവർ സംസാരിച്ചു.