s

ആലപ്പുഴ : ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജ്ഞാനജ്യോതിയുടെ ഭാഗമായി 'ഒരു സ്കൂൾ ഒരു പ്രൊഫഷണൽ' എന്ന പ്രോജക്ടിന് തുടക്കം കുറിച്ചു. മണ്ഡലത്തിലെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സൈലം ഗ്രൂപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു.

ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.വിനീതൻ ,അരുൺ സൈലം, പ്രിൻസിപ്പൽ എം മജു, ഹെഡ്മിസ്ട്രസ് മേരി ആഗ്നസ് സുരേഷ് എന്നിവർ സംസാരിച്ചു