അമ്പലപ്പുഴ: വിവാഹ ദിവസത്തെ ചിലവ് ചുരുക്കി മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വധൂവരൻമാർ .മാരിടൈംബോർഡ് അംഗവും കായലോര,കടലോര മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറിയും സി.പി.ഐ ജില്ലാ കൗൺസിലംഗവുമായ പുന്തല വെളിംപറമ്പിൽ വി.സി. മധുവിന്റെയും വിശ്വകുമാരിയുടെയും മകൾ ദൃശ്യമധുവും ആനന്ദേശ്വരം വളാന്തറ ശശികുമാർ- പ്രസന്നകുമാരി ദമ്പതികളുടെ മകൻ നിധിൻകുമാറുമാണ് വിവാഹ വേദിയിൽ വച്ച് തുക മന്ത്രി പി.പ്രസാദിന് കൈമാറിയത്.
സി..പിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ജില്ലാ അസി.സെക്രട്ടറി പി. വി .സത്യനേശൻ, എം.എൽ.എ മാരായ എച്ച് .സലാം , പി.പി. ചിത്തരഞ്ജൻ , മുൻ എം.എൽ.എ വി. ദിനകരൻ തുടങ്ങിയവർ പങ്കെടുത്തു.