മുഹമ്മ: പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണി സ്വയംവര ഘോഷയാത്ര നടന്നു. യജ്ഞാചാര്യൻ പത്തിയൂർ വിജയകുമാർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു . നാളെ വരെ രാവിലെ ഗണപതി ഹോമം, വിഷ്ണു സഹസ്രനാമം, ഭാഗവത പാരായണം, ഭാഗവത കഥാ പ്രഭാഷണം ,അന്നദാനം ,വൈകിട്ട് ഭജനാമൃതം, പ്രഭാഷണം എന്നിവ ഉണ്ടാകും.