മാന്നാർ: കെ.പി.എം.സ് 3804-ാം നമ്പർ അവിട്ടം മാന്നാർ ടൗൺ ശാഖയിൽ വസുധ പഞ്ചമി സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 161-ാമത് ജയന്തി ആഘോഷിച്ചു. യോഗം കൺവീനർ ജയലക്ഷ്മി ഉദ്‌ഘാടനം നിർവഹിച്ചു. ജോ.കൺവീനർ അനുരൂപ അദ്ധ്യക്ഷയായി. പ്രേമ അശോകൻ, ജയകുമാർ, ലളിത മധു, വിഷ്ണു ദത്തൻ, ജയിൻ അഴകൻ, ജയ മണിയൻ എന്നിവർ സംസാരിച്ചു. തുടർന്ന് മധുര വിതരണം നടന്നു.