അമ്പലപ്പുഴ: ദേശീയ നേത്രദാന പക്ഷാചരണം ജില്ലാ ഉദ്ഘാടനം ഇന്ന് തകഴി തെന്നടി സെന്റ്‌ റീത്താസ് ചർച്ച് പാരിഷ് ഹാളിൽ കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ലാ ഓഫ്താമോൽമിക് യൂണിറ്റ്, കുടുംബാരോഗ്യ കേന്ദ്രം തകഴി, ആരോഗ്യ വകുപ്പ്,ആരോഗ്യ കേരളം ആലപ്പുഴ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി. എസ്. അജയകുമാർ അദ്ധ്യക്ഷനാകും. ഡോ.ജമുനാ വർഗീസ് ആരോഗ്യ സദേശം നൽകും. നേത്രദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കും.