chennithala-

ചെന്നിത്തല: മഹാത്മാ അയ്യൻകാളിയുടെ 161-ാംമത് ജന്മദിനം സാധുജന പരിപാലന സംഘം ചെന്നിത്തല 120-ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, പ്രാർത്ഥന, അവാർഡു വിതരണം, മധുര വിതരണം എന്നിവ നടത്തി. ജയന്തി ആഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഡി.ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ സെക്രട്ടറി കെ.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഉമാ താരാനാഥ്, ജില്ലാ കമ്മിറ്റി അംഗം ഗൗരിക്കുട്ടി, ചെല്ലപ്പൻ തോട്ടുപുറത്ത്, ചെല്ലപ്പൻ പുളിനിൽക്കുംതറ, രാധാ, ഉഷ, അംബിക, വിജയമ്മ, ആനന്ദവല്ലി എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷ വിജയി എസ്.അഭിജിത്തിന് മൊമെന്റോ നൽകി ആദരിച്ചു.