മുഹമ്മ:എസ്.എൽ പുരം തയ്യിൽ ശക്തിപുരം ദേവീക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിർഭരമായി. ചടങ്ങുകൾക്ക് യാജ്ഞാചാര്യൻ ശൂരനാട് അജിത് കുമാർ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര ഭാരവാഹികളായ എസ്. വിജയൻ പനമ്പിൽ, വി.എൻ ശിവൻവേലിയകത്ത് , ഡി.പ്രകാശ് ചാലുങ്കൽ ,കെ. ബൈജുകുമാർ എന്നിവർ നേതൃത്വം നൽകി. ദിവസവും രാവിലെ ഗണപതി ഹോമം ,ഭാഗവത മഹാത്മ്യപ്രഭാഷണം ,അന്നദാനം ,വൈകിട്ട് ദീപക്കാഴ്ച ,പ്രഭാഷണം എന്നിവ നടക്കും.