ചേർത്തല:മുൻ കേന്ദ്ര മന്ത്രി വയലാർ രവി എം.പി ആയിരുന്നപ്പോൾ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചു.
ക്ഷേത്രത്തിനു സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് അംഗം ദീപക് ബി.ദാസ് സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. നായർ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജെയിംസ് തുരുത്തേൽ,കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ.ജി.അജിത്,പി.എസ്.സാനു,ആർ.രാജേഷ്, എം.എം.ദിനമണി,എം.എം.ശശിധരൻ,സി.പി.പ്രസാദ്, ഷാജി ചേലക്കാപള്ളി എന്നിവർ സംസാരിച്ചു.